Posts

15 അത്ഭുതങ്ങളും അടയാളങ്ങളും

Image
     15   അത്ഭുതങ്ങളും അടയാളങ്ങളും മർക്കൊസ് 16:15- 20 വിശുദ്ധ വേദപുസ്തകത്തിൽ ഉടനീളം അത്ഭുതങ്ങളുടെ ഒരു നീണ്ടനിര നാം കാണുന്നുണ്ട്. പഴയനിയമത്തിൽ ഉല്പത്തി 1,2 അദ്ധ്യായങ്ങളിൽ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നവിധം വിവരിച്ചിരിക്കുന്നു. നാം ജനിക്കുമ്പോൾത്തന്നെ സൃഷ്ടിയുടെ   ഓരോ വൈവിധ്യങ്ങളെയും കാണുന്നതുകൊണ്ട് ഇതിലുള്ള ദൈവപ്രവൃത്തിയുടെ മഹത്വം നമുക്ക് ഗ്രഹിക്കാൻ കഴിയാതെപോകുന്നു എന്നത് ഒരു സത്യമാണ്. എന്നാൽ മാറിനിന്ന് പരിശോധിച്ചാൽ ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ഓരോ കാര്യങ്ങളിലും നമുക്ക് കാണാൻ കഴിയും. സസ്യങ്ങൾ, ജീവജാലങ്ങൾ, പക്ഷിമൃഗാദികൾ, തുടങ്ങി ഈ പ്രപഞ്ചത്തിലെ ഓരോന്നും ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളാണ്. സങ്കീ 33:9-  'ദൈവം അരുളി ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.' ഉല്പത്തി 6,7,8 അദ്ധ്യായങ്ങളിൽ നോഹയുടെ കാലത്ത് ദൈവം പ്രളയത്താൽ ഭൂമിയെ നശിപ്പിക്കുന്നതായി കാണുന്നു. അന്നു വരെ മഴ ഇല്ലായിരുന്നു. ഒരു മനുഷ്യനും പ്രതീക്ഷിക്കാത്ത ഒരു പ്രളയം അയച്ച് ദൈവം ഭൂമിയെ വിധിക്കുന്നു. പുറപ്പാട് 3:2,3 വാക്യങ്ങളിൽ യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽനിന്ന് മോശെയോട് സം...

14 മനുഷ്യന്റെ അവസ്ഥ

Image
                           14  മനുഷ്യന്റെ അവസ്ഥ                                         റോമർ 7:15-23    ഉല്പത്തി 1 മുതൽ 3 വരെ അദ്ധ്യായങ്ങളിൽ മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയെന്ന് നാം കാണുന്നുണ്ട്. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പിശാചിന്റെ തന്ത്രത്തിൽ കുടുങ്ങി ദൈവത്തിൽ നിന്ന് അകന്നുപോയത് എങ്ങനെയെന്നും നാം ഇവിടെ വായിക്കുന്നു. ദൈവത്തിന്റെ  സ്‌നേഹത്തെയും കരുതലിനെയും അവഗണിച്ച് ദൈവം ചെയ്യരുത് എന്ന് കല്പിച്ച കാര്യം ചെയ്ത്, അനുസരണക്കേട് കാണിച്ച മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്ന് പുറത്തായി.              റോമ 5:19 -'ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത...

13 മനുഷ്യജീവിതവും ബൈബിളും Bible Study II Bro Sunil Kumar C.G

Image
    13   മനുഷ്യജീവിതവും ബൈബിളും Bible Study II Bro Sunil Kumar C.G                                                അപ്പൊ: പ്രവൃത്തികൾ 17:24-27       വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ മനുഷ്യജീവിതം 6 ഘട്ടങ്ങളിലൂടെയാണ് കടന്ന്‌പോകുന്നത്.   1. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഘട്ടം.   2. ജനനശേഷം ഈ ഭൂമിയിലെ ജീവിതം.   3. മരണം.   4. മരണശേഷം ന്യായവിധിക്ക് മുമ്പ്.   5. ന്യായ വിധി.   6. ന്യായവിധിക്ക് ശേഷം. സൃഷ്ടാവായ ദൈവത്തിന് നമ്മുടെ ജീവിതത്തിലുള്ള പദ്ധതികൾക്കായി, നാം സ്വയം സമർപ്പിച്ച് ജീവിക്കണം എന്നതാണ് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഇഷ്ടം.  1. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഘട്ടം. അമ്മയുടെ ഉദരത്തിലായിരിക്കുന്ന അവസ്ഥ എല്ലാവരുടെയും ജീവി...