19 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 1
19 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 1 യോഹന്നാൻ 6:35 ഈ ഭൂമിയിലായിരിക്കുന്ന നമുക്കെല്ലാം ജീവൻ നിലനിർത്താൻ ആഹാരവും ജലവും ആവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും, വളർച്ചയ്ക്കും ഉന്മേഷത്തിനും വ്യത്യസ്തമായ ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യമാണ്. എന്നാൽ, വളരെ വ്യത്യസ്തമായ നിലയിലാണ് യേശുക്രിസ്തു ഇവിടെ തന്നെത്താൻ പരിചയപ്പെടുത്തുന്നത്. യോഹ 6:35 -'യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകു ന്നു .....' അധികമാരും ചിന്തിക്കുകയോ, പ്രാധാന്യം കൊടുക്കുകയോ ചെയ്യാത്ത ഒരു വസ്തുതയാണ് യേശു ഇവിടെ പങ്കുവെയ്ക്കുന്നത്. യേശുവിനെക്കുറിച്ച് ലോകം പലതരത്തിലാണ് ഇന്ന് വിലയിരുത്തുന്നത്. ചിലർ പറയുന്നു അവിടുന്ന് മതപരിവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു, മറ്റുചിലർ അദ്ദേഹത്തെ ഒരു സാമൂഹിക പരിഷ്‌കർത്താവോ വിപ്ലവകാരിയോ ആയി കാണുന്നു. അതിനാൽത്തന്നെ യേശുക്രിസ്തുവിന്റെ സ്വയം പരിചയപ്പെടുത്തലിന് ഇന്ന് പ്രാധാന്യം ഏറെയുണ്ട്. ശരീരത്തിന് അപ്പം അഥവാ ആഹാരം ആവശ്യമുള്ളതുപോലെ മനുഷ്യന്റെ ജീവന്റെ സമൃദ്ധിക്ക് പോഷണം ആവശ്യമാണെന്നും അത് യേശുക്രിസ്തു ആണ് എന്നുമാണ് ഇതിന്റെ അർത്ഥം. യോഹ 10:10 -'മോഷ്ട...