Posts

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

Image
                                                    29                               യേശു ക്രിസ്തു ആരാണ് ?                                       പുനരുത്ഥാനം - 1                                   യോഹന്നാൻ 11:25,26 യോഹ 11:25,26 -'..... ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കുകയില്ല; .....' താൻ സ്‌നേഹിച്ച ലാസറിന്റെ മരണശേഷം  ആ ഭവനത്തിലേക്ക് വന്ന യേശുക്രിസ്തു, ലാസറിന്റെ സഹോദരി മാർത്തയോട് പറയുന്ന വാക്യമാണ് നാം കണ്ടത്. എന്താണ് പുനരുത്ഥാനം?   1 കൊരി 15:20 -'എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തിരിക്കുന്നു.' മരിച്ച അവസ്ഥയിൽ നിന്നുള്ള ഉയർപ്പാണ് പുനരുത്ഥാനം. അങ്ങനെ ഉയിർത്തെഴുന്നേറ്റ ആദ്യത്തെ വ്യക്തിയാണ് യേശുക്രിസ്തു. യേശുക്രിസ്തുവിനായി വിശുദ്ധിയോടെ ജീവിക്കുന്ന ഭക്തന്മാർക്ക് അവിടുത്തെ രണ്ടാം വരവിൽ പുനരുത്ഥാനം ഉണ്ടാകും. ഉല്പ 5:24 -'ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.' ഹാനോക്ക് മരണം കാണാതെ ദൈവ

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5

Image
                                                                                        28                                യേശുക്രിസ്തു ആരാണ് ?                                                        ജീവന്റെ വെളിച്ചം - 5                                           യോഹന്നാൻ 8:12 യേശുക്രിസ്തുവിന്റെ ജീവിതം എല്ലാത്തരത്തിലും ഇരുളിന് പിടിച്ചടക്കാൻ കഴിയാത്ത വെളിച്ചത്തിന്റെതായിരുന്നു. തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക എന്നതാണ് അവിടുത്തെ ജീവിതസന്ദേശം ( റോമ 12:21 ). യോഹ 13:1-11- വാക്യങ്ങളിൽ യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമായി പെസഹാ ആചരിക്കുന്നു. യോഹ 13:4 -'അത്താഴത്തിൽ നിന്ന് എഴുന്നേറ്റ് വസ്ത്രം ഊരിവെച്ചു ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്ന് ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.' യോഹ 13:3 -'പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു  ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ .....' ഏതെങ്കിലും തരത്തിലുള്ള ഉയർച്ച ഉണ്ടായാൽ, മറ്റുള്ളവരെ അംഗീകര

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4

Image
                                27 യേശുക്രിസ്തു ആരാണ് ?                                      ജീവന്റെ വെളിച്ചം - 4                                     യോഹന്നാൻ 8:12 ദൈവത്തിൽനിന്നകന്ന് ഇരുളിലായിത്തീർന്ന് ദൈവത്മാവിന്റെ നിയന്ത്രണമില്ലാതെ ആയിരിക്കുന്ന ലോകത്തിന്റെ നിഷ്ഫല പ്രവൃത്തികളിൽ വീണുപോകാതെ; തിന്മയാട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക എന്നതാണ് വെളിച്ചത്തിന്റെ പ്രത്യേകത. ആ വെളിച്ചമാണ് യേശുക്രിസ്തു. ലോകത്തിന്റെ ഇരുളിന് അതിനെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞില്ല. യോഹ 8:46 -'നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? .....' ഒരു വ്യക്തിക്കും പാപം ചൂണ്ടിക്കാണിക്കാൻ കഴിയാത്ത വിധം വിശുദ്ധ ജീവിതമാണ് യേശുക്രിസ്തു നയിച്ചത് . വെളിച്ചമായി ലോകത്തിൽ വന്നവൻ ജീവന്റെ വെളിച്ചത്തിന്റെ ശക്തിയാൽ തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിച്ചു. ലൂക്കൊ 2:42 -'അവന് പന്ത്രണ്ടു വയസ്സായപ്പൊൾ അവർ പതിവുപോലെ പെരുന്നാളിന്നു പോയി.' അതിന്റെ അർത്ഥം എപ്പോഴും ചെയ്തു വരുന്നതുപോലെ അവർ പെരുന്നാളിന് പോയെന്നാണ്. ലൂക്കൊ 2:51 -'പിന്നെ അവൻ അവരോടു കൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു ...

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

Image
                                           26  യേശു ക്രിസ്തു ആരാണ് ?                                               ജീവന്റെ വെളിച്ചം - 3                                                യോഹന്നാൻ 8:12 യോഹ 8:12 -'യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു, എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.' എഫെ 5:8 -'മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.'ദൈവത്തിന്റെ ഇഷ്ടാനുസരണമുള്ള പ്രവൃത്തികൾ യേശുക്രിസ്തുവിനായി ജീവിതം സമർപ്പിച്ചവരിൽ നിന്ന് ഉളവാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തോടൊപ്പം വസിക്കാനായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പിശാചിന്റെ തന്ത്രത്തിൽ കുടുങ്ങി. തത്ഫലമായി അവനിൽ ആത്മീകമരണം നടന്നു, തേജസ്സില്ലാത്തവനായിത്തീർന്നു, ദൈവസന്നിധിയിൽ നിന്ന് പുറത്തായി. അങ്ങനെ ആദാമിന്റെ സന്തതിയായി ജനിച്ച മാനവകുലം മുഴുവൻ ദൈവേഷ്ടത്തിൽനിന്ന് പുറത്തായി. ദൈവതേജസ്സ് നഷ്ടപ്പെട്ട മനുഷ്യനിൽനിന്ന് വരുന്നതെല്ലാം ദൈവത്തിന്റെ കണ്ണുകളിൽ നിഷ്ഫലപ്രവൃത്തികളാണ്. അതുകൊണ്ടാണ് നമ്മുടെ നീതിപ്രവൃത്തികൾ ദൈവസന്നിധിയിൽ കറപുരണ്ട തുണിപോ

25 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 2

Image
                                                                       25                               യേശുക്രിസ്തു  ആരാണ് ?                                       ജീവന്റെ വെളിച്ചം - 2                                    യോഹന്നാൻ 8:12 കർത്താവായ യേശുക്രിസ്തു തന്നെത്തന്നെ പരിചയപ്പെടുത്തുന്നു - 'ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും .....' യോഹ 1:14 -'വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.' യോഹ 1:4 -'അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.'         മത്താ 4:14,15 -'സെബൂലൂൻദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു.' ഇരുട്ടിലിരിക്കുന്ന ജനം വെളിച്ചം കണ്ടു എന്ന് പറയുമ്പോൾ യേശു ആക്ഷരികമായി പ്രകാശം പരത്തി എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് ജീവിതത്തിന്റെ അർത്ഥം എന്തെന്നറിയാതെ ലക്ഷ്യബോധമ

24 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 1

Image
                                                                                24                               യേശുക്രിസ്തു ആരാണ് ?                                     ജീവന്റെ വെളിച്ചം - 1                                             യോഹന്നാൻ 8:12 യോഹ 8:12 - 'യേശു പിന്നെയും അവരോടു സംസാരിച്ചു. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുളളവൻ ആകും എന്നു പറഞ്ഞു.' വെളിച്ചം പലതരത്തിലാണ്. വെളിച്ചത്തിന്റെ ഉറവിടവും, ഘടനയും, ദൗത്യവും പലതാണ്. വെളിച്ചം എന്ന് കേൾക്കുമ്പോൾത്തന്നെ സൂര്യന്റെ വെളിച്ചമോ, ബൾബിന്റെ വെളിച്ചമോ ആണ് നമ്മുടെ മനസ്സിൽ വരുന്നത്. വെളിച്ചത്തിന്റെ ഉറവിടങ്ങൾ പലതാകുമ്പോൾ അതിന്റെ ഘടനക്കും ദൗത്യത്തിനും ഒക്കെ മാറ്റം വരും. സൂര്യന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം അതിന്റെ  അകത്തുള്ള പദാർത്ഥങ്ങൾ കത്തി അതിൽനിന്ന് ചൂടും പ്രകാശവും പരക്കുമ്പോഴാണ് ഉണ്ടാകുന്നത്. എന്നാൽ, സൂര്യനിൽനിന്നുള്ള വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതാണ് ചന്ദ്രന്റെ വെളിച്ചം. പലതരത്തിലുള്ള വൈദ്യുത ബൾബുകളുണ്ട്. വൈദ്യുതി പരിവർത്തനം ചെയ്ത് ഊർജ്ജമാറ്റം നടത്തിയാണ് അത് വെളിച്ചം