29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1
29 യേശു ക്രിസ്തു ആരാണ് ? പുനരുത്ഥാനം - 1 യോഹന്നാൻ 11:25,26 യോഹ 11:25,26 -'..... ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കുകയില്ല; .....' താൻ സ്നേഹിച്ച ലാസറിന്റെ മരണശേഷം ആ ഭവനത്തിലേക്ക് വന്ന യേശുക്രിസ്തു, ലാസറിന്റെ സഹോദരി മാർത്തയോട് പറയുന്ന വാക്യമാണ് നാം കണ്ടത്. എന്താണ് പുനരുത്ഥാനം? 1 കൊരി 15:20 -'എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തിരിക്കുന്നു.' മരിച്ച അവസ്ഥയിൽ നിന്നുള്ള ഉയർപ്പാണ് പുനരുത്ഥാനം. അങ്ങനെ ഉയിർത്തെഴുന്നേറ്റ ആദ്യത്തെ വ്യക്തിയാണ് യേശുക്രിസ്തു. യേശുക്രിസ്തുവിനായി വിശുദ്ധിയോടെ ജീവിക്കുന്ന ഭക്തന്മാർക്ക് അവിടുത്തെ രണ്ടാം വരവിൽ പുനരുത്ഥാനം ഉണ്ടാകും. ഉല്പ 5:24 -'ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.' ഹാനോക്ക് മരണം കാണാതെ ദൈവ